‘സുമം എന്ന സ്നേഹവീടിനു നായകൻ നഷ്ടമായ ദിവസം’
25 വർഷങ്ങൾ. എത്ര പെട്ടെന്നാണ് കാലം കടന്നുപോയത്.
‘സുമം എന്ന സ്നേഹവീടിനു നായകൻ നഷ്ടമായ ദിവസം’
25 വർഷങ്ങൾ. എത്ര പെട്ടെന്നാണ് കാലം കടന്നുപോയത്. പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ ചിറകുവിടർത്തി ആകാശത്തോളം പൊങ്ങിപ്പറക്കുന്നു. അമ്മക്കിളി അതുകണ്ടു മനംനിറഞ്ഞ് സന്തോഷിക്കുന്നു. അപ്പോഴും ആ നെഞ്ചകത്തൊരു തേങ്ങൽ ഒളിഞ്ഞിരിപ്പില്ലേ? ഉണ്ട്. യാത്ര പാതിവഴിയിൽ അവസാനിപ്പിച്ചു തിരിച്ചു പോകും എന്നൊരു ഉൾവിളി ഉണ്ടായിരുന്നതുപോലെ കൃത്യം കൃത്യമായ കണക്കുകൂട്ടലുകളോടെ സാമ്പത്തികഭദ്രത എന്ന അടിത്തറയിൽ കെട്ടിപ്പൊക്കി സ്വപ്നക്കൂട്ടിൽ പ്രാണപ്രേയസിയേയും അരുമക്കിടാങ്ങളെയും തനിച്ചാക്കി പറന്നകന്ന സുകുവേട്ടൻ എന്ന തന്റെ ഇണക്കിളിയെ ഓർത്ത് ആ നെഞ്ചു തേങ്ങുന്നുണ്ടാവും. പിടയ്ക്കുന്നുണ്ടാവും.