‘ശരിക്കും നിന്നെ കാണാന്‍ ഭംഗിയുണ്ടായിരുന്നെങ്കില്‍ അടിപൊളിയായേനേ’; പീസ് ട്രെയ്‌ലര്‍
ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം പീസിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. ജോജു ജോര്‍ജിന്റെയും ആശ ശരത്തിന്റെയും ജീവിതമാണ് ട്രെയ്ലറില്‍ കാണിച്ചിരിക്കുന്നത്.
‘ശരിക്കും നിന്നെ കാണാന്‍ ഭംഗിയുണ്ടായിരുന്നെങ്കില്‍ അടിപൊളിയായേനേ’; പീസ് ട്രെയ്‌ലര്‍
ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം പീസിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. ജോജു ജോര്‍ജിന്റെയും ആശ ശരത്തിന്റെയും ജീവിതമാണ് ട്രെയ്ലറില്‍ കാണിച്ചിരിക്കുന്നത്. ലിവിങ് റിലേഷന്‍ഷിപ്പും ഇരുവരുടെയും ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സന്‍ഫീറാണ്. ആക്ഷേപഹാസ്യ – ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് പീസ്. വളരെ നാളുകള്‍ക്ക് മുമ്പ് ചിത്രം പ്രഖ്യാപിച്ചുവെങ്കിലും നിരവധി കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീണ്ട് പോകുകയായിരുന്നു. ആഗസ്റ്റ് 26 നാണ് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ആദ്യം ആഗസ്റ്റ് 19 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന ചിത്രമാണ് പീസ്. എന്നാല്‍ പിന്നീട് ചില സാങ്കേതിക കാരണങ്ങളാണ് ചിത്രത്തിന്റെ റിലീസ് മാറ്റി വെക്കുകയായിരുന്നു.
ആകെ നാല് ഭാഷകളിലായി ആണ് ചിത്രം എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. കാര്‍ലോസ് എന്ന ഡെലിവറി പാര്‍ട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിനായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ദയാപരനാണ്. സംവിധായകനായ സന്‍ഫീറിന്റെ തന്നെ കഥയ്ക്ക് സഫര്‍ സനല്‍, രമേശ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.