‘റോളക്സി’ന് റോളക്സ് വാച്ച് സമ്മാനിച്ച് കമൽഹാസൻ
വിക്രം സിനിമയുടെ വിജയത്തിൽ നടൻ സൂര്യയ്ക്ക് റോളക്സ് വാച്ച് സമ്മാനിച്ച് കമൽഹാസൻ.
‘റോളക്സി’ന് റോളക്സ് വാച്ച് സമ്മാനിച്ച് കമൽഹാസൻ
വിക്രം സിനിമയുടെ വിജയത്തിൽ നടൻ സൂര്യയ്ക്ക് റോളക്സ് വാച്ച് സമ്മാനിച്ച് കമൽഹാസൻ.ചിത്രത്തിന്റെ ക്ലൈമാക്സിൽ റോളക്സ് എന്ന വില്ലൻ കഥാപാത്രമായി എത്തുന്ന സൂര്യയുടെ പ്രകടനം തിയറ്ററുകളിൽ വലിയ കയ്യടിയാണ് നേടുന്നത്. ലക്ഷങ്ങൾ വില വരുന്ന വാച്ച് ആണിത്. കമല്‍ഹാസൻ വാച്ച് സമ്മാനിക്കുന്ന ചിത്രങ്ങൾ സൂര്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.റോളക്സ് വാച്ച് ശ്രേണിയിലെ ഏറ്റവും വില കൂടിയ മോഡലുകളിലൊന്നായ റോളക്സ് ഡേ ഡേറ്റ് പ്രസിഡെൻഷ്യൽ ആണ് കമൽ, സൂര്യയ്ക്ക് സമ്മാനിച്ചത്. ലോക നേതാക്കളടക്കമുള്ള വിവിഐപികൾ ഉപയോഗിക്കുന്ന വാച്ചിന് ഏകദേശം മുപ്പത് ലക്ഷം രൂപയാകും.