‘മിന്നൽ മുരളിയെ അവഗണിച്ചവരോട് പുച്ഛം മാത്രം.
സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയെ പൂർണമായും അവഗണിച്ചുവെന്ന് കലാസംവിധായകൻ മനു ജഗദ്. ഒടിടി റിലീസിന്റെ പേരിൽ ചിത്രത്തെ കണ്ടില്ലെന്നു നടിച്ചവരോട് സത്യത്തിൽ പുച്ഛം മാത്രമാണെന്ന് മനു സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.ലോകശ്രദ്ധ പിടിച്ചു പറ്റിയ സിനിമയുടെ സംവിധായകനായ ബേസിൽ ജോസഫിന്റെ കഠിനാദ്ധ്വാനവും പരിശ്രമമവും കണ്ടില്ല നടിച്ചത് അപലപനീയമാണെന്നും അദ്ദേഹം പറയുന്നു. മിന്നല്‍ മുരളിയുടെ കലാസംവിധാനം നിർവഹിച്ചത് മനുവായിരുന്നു.ജനങ്ങൾ കാണുന്നതിനും മുന്നേ ( റിലീസ് പോലും ആവാത്ത ) സിനിമകൾക്ക് അവാർഡ് കൊടുക്കാൻ കാണിക്കുന്ന ഈ വ്യഗ്രത ലോകം അംഗീകരിച്ചൊരു സിനിമയ്ക്കു നൽകാൻ ...അംഗീകരിക്കാൻ ... വരും കാലങ്ങളിൽ കഴിയട്ടെ ,ഇവിടെ തള്ളിക്കളഞ്ഞെങ്കിലും , ഇതിനു സമാനമോ ,അതിലും വലുതോ ആയ അംഗീകാരങ്ങൾ മിന്നൽ മുരളി എന്ന സിനിമയിലൂടെ തന്നെ സംവിധായകൻ ബേസിലിനെ തേടി എത്തട്ടെയെന്നു.. ആഗ്രഹിക്കുന്നു. പ്രാർഥിക്കുന്നു.’’...