‘പത്തനാപുരംകാരുടെ അഹങ്കാരം’; ഗണേഷ്കുമാറിനെ വാഴ്ത്തി അനുശ്രീ
‘പത്തനാപുരംകാരുടെ അഹങ്കാരം’; ഗണേഷ്കുമാറിനെ വാഴ്ത്തി അനുശ്രീ ഗണേഷ് കുമാർ എംഎൽഎയുടെ ജനപ്രീതിയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അനുശ്രീ. കുട്ടിക്കാലം മുതൽ അദ്ദേഹത്തെ പരിചയമുണ്ടെന്നും കയ്യിൽ നിന്നും സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ടെന്നും താരം പറയുന്നു. പത്തനാപുരംകാരുടെ പരസ്യമായ അഹങ്കരമാണ് ഗണേഷ് കുമാർ എന്നും അനുശ്രീ കുറിച്ചു.
ഗണേഷ്കുമാറിനെ വാഴ്ത്തി അനുശ്രീ
ഗണേഷ് കുമാർ എംഎൽഎയുടെ ജനപ്രീതിയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അനുശ്രീ. കുട്ടിക്കാലം മുതൽ അദ്ദേഹത്തെ പരിചയമുണ്ടെന്നും കയ്യിൽ നിന്നും സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ടെന്നും താരം പറയുന്നു. പത്തനാപുരംകാരുടെ പരസ്യമായ അഹങ്കരമാണ് ഗണേഷ് കുമാർ എന്നും അനുശ്രീ കുറിച്ചു.‘The smile of Acceptance’ ആ ചിരി ആണ് ഇപ്പോഴും അദ്ദേഹം ഏറ്റവും പ്രിയങ്കരനായ ജനപ്രതിനിധിയായി നിലകൊള്ളാൻ കാരണം. പാർട്ടിക്ക് അതീതമായി,ജാതിഭേദമന്യെ,എന്തിനും ഗണേഷേട്ടൻ ഉണ്ട് എന്നുള്ളത് ഞങ്ങൾ പത്തനാപുരംകാരുടെ ഒരു പരസ്യമായ അഹങ്കാരം ആണ്. ഈ കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊപ്പം ഒരു പ്രോഗ്രാമിൽ പങ്കെടുത്തു. വർഷങ്ങൾക്ക് മുന്നേ ഉണ്ടായിരുന്നു ജനപ്രീതി അൽപം പോലും കുറയാതെ ഇപ്പോഴും ഉണ്ടെന്ന്ഞാൻ മനസ്സിലാക്കുന്നു,അതുകൊണ്ട് തന്നെയാകാം പാർട്ടിക്ക് അതീതമായി വ്യക്തിപരമായിട്ടുള്ള ഇഷ്ടം കൊണ്ട് താങ്കൾ ഇപ്പോഴും വിജയിച്ചുകൊണ്ടെയിരിക്കുന്നത്. ഇനിയും വിജയിച്ചു മുന്നേറി, എല്ലാവരുടെയും ഹൃദയംപിടിച്ചു...ഞങ്ങടെ സ്വന്തം ഗണേഷേട്ടൻ.