‘കുറുമിയുടെ സ്വന്തം വേടൻ’; സിനിമ പോലൊരു സേവ് ദ് ഡേറ്റ്
വനവാസി പെൺകുട്ടിയുടെയും വേട്ടയ്ക്ക് വന്ന യുവാവിന്റെയും പ്രണയകഥ പറയുന്ന സേവ് ദ് ഡേറ്റ് ശ്രദ്ധ നേടുന്നു. മോനു, എയ്ഞ്ചല എന്നിവരുടെ സേവ് ദ് ഡേറ്റ് ആണ് കാടിന്റെ മനോഹാരിതയിൽ ചിത്രീകരിച്ചിരിക്കുന്നത്.
‘കുറുമിയുടെ സ്വന്തം വേടൻ’; സിനിമ പോലൊരു സേവ് ദ് ഡേറ്റ്
വനവാസി പെൺകുട്ടിയുടെയും വേട്ടയ്ക്ക് വന്ന യുവാവിന്റെയും പ്രണയകഥ പറയുന്ന സേവ് ദ് ഡേറ്റ് ശ്രദ്ധ നേടുന്നു. മോനു, എയ്ഞ്ചല എന്നിവരുടെ സേവ് ദ് ഡേറ്റ് ആണ് കാടിന്റെ മനോഹാരിതയിൽ ചിത്രീകരിച്ചിരിക്കുന്നത്.കൺസപ്റ്റ് ഷൂട്ടുകളിലൂടെ ശ്രദ്ധേയരായ ആത്രേയ വെഡ്ഡിങ് സ്റ്റോറീസ് ആണ് ഇതിനു പിന്നിൽ.
കാട്ടിൽ വേട്ടയ്ക്ക് എത്തിയ യുവാവ് അപകടത്തിൽ പെടുന്നു. ഇതു കണ്ട് ഓടിയെത്തിയ തദ്ദേശവാസിയായ യുവതിയും മറ്റുള്ളവരും ചേർന്ന് ഇയാളെ രക്ഷിച്ച് അവരുടെ കുടിലിലേക്ക് കൊണ്ടു പോകുന്നു. ചികിത്സയും പരിചരണവും നൽകുന്നതിനിടെ പെൺകുട്ടിയും യുവാവും പ്രണയത്തിലാകുന്നു. എന്നാൽ പരുക്ക് ഭേദമായി അവനു പേകേണ്ട ദിവസം വന്നെത്തി. അവരുടെ പ്രണയവും നിസ്സഹായാവസ്ഥയും മനസ്സിലാക്കിയ മൂപ്പൻ അവളെ അവനൊപ്പം അയയ്ക്കുന്നു.അങ്ങനെ അവരുടെ പ്രണയം പൂവണിയുന്നു.