സാരിയില്‍ സുന്ദരിയായി മിയ.. ക്യാപ്ഷന്‍ കടപ്പാട് അമ്മയ്‌ക്കെന്ന് താരം..!
മലയാളി സിനിമാ പ്രേമികളുടെ പ്രിയ നടിയാണ് മിയ. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്..
സാരിയില്‍ സുന്ദരിയായി മിയ.. ക്യാപ്ഷന്‍ കടപ്പാട് അമ്മയ്‌ക്കെന്ന് താരം..!
മലയാളി സിനിമാ പ്രേമികളുടെ പ്രിയ നടിയാണ് മിയ. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.. സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ ഒരുപാട് ഫോളോവേഴ്‌സുള്ള നടിയാണ് മിയ. സാരിയിലുള്ള മനോഹര ചിത്രങ്ങള്‍ മിയ തന്നെയാണ് തന്റെ ഇന്‍സറ്റഗ്രാം പേജ് വഴി ആരാധകരുമായി പങ്കുവെച്ചത്. സാരിയില്‍ മിയയുടെ സൗന്ദര്യത്തോടൊപ്പം താരം ചിത്രങ്ങള്‍ക്ക് വേണ്ടി കുറിച്ച ക്യാപഷ്‌നും ശ്രദ്ധ നേടുകയാണ്.
അമ്മയ്ക്കാണ് ക്യാപ്ഷനുള്ള കടപ്പാട് മിയ നല്‍കിയിരിക്കുന്നത്. സാരിയില്‍ നാരി ശോഭിതെ.. നാരിയാല്‍ സാരി ശോഭിതെ.. എന്നാണ് താരം തന്റെ സാരിയിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചത്. ക്യാപ്ഷന് കടപ്പാണ് അമ്മയ്ക്കാണ് എന്നും മിയ കുറിച്ചിരിക്കുന്നു. സാരിയാല്‍ സ്ത്രീയും സ്ത്രീയാല്‍ സാരിയും ശോഭിക്കുന്നു എന്നാണ് താരം കുറിച്ച വാക്കുകളുടെ അര്‍ത്ഥം. പ്രിയ നടി പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ടുകള്‍ക്കൊപ്പം മിയയുടെ അമ്മ പറഞ്ഞ് നല്‍കിയ ഈ വാക്കുകളും ആരാധകരുടെ ശ്രദ്ധ നേടുകയാണ്.
അതേസമയം, ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മിയ വീണ്ടും വെള്ളിത്തിരയില്‍ സജീവമാവുകയാണ്. മലയാളത്തിലും ഇതര ഭാഷകളിലുമായി താരത്തിന്റെ പുതിയ സിനിമകള്‍ അണിയറയിലും പ്രദര്‍ശനത്തിനും ഒരുങ്ങുന്നുണ്ട്. ചിയാന്‍ വിക്രം നായകനായി എത്തുന്ന കോബ്ര എന്ന സിനിമയില്‍ മിയ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നുണ്ട്. ദ റോഡ് ആണ് മറ്റൊരു തമിഴ് ചിത്രം,
മലയാളത്തിലേക്ക് വരികയാണെങ്കില്‍ ഒരുപാട് സിനിമകള്‍ നടി കമ്മിറ്റ് ചെയ്തിട്ടുണ്ട്.. പ്രണയവിലാസം, പ്രൈസ് ഓഫ് പോലീസ്, സി.ഐ.ഡി ഷീല എന്നിവയാണ് മിയ അഭിനയിച്ച് ഇനി പുറത്ത് വരാനുള്ള സിനിമകള്‍.. പലതും പ്രീ പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജുകളിലുമാണ്.