വിളക്കിലെ എണ്ണ കയ്യിൽ വീഴുകയായിരുന്നു, വിഷ്ണു ഗുരുതരാവസ്ഥയിലല്ല
നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ പരുക്ക് സാരമുള്ളതല്ലെന്നും കുറച്ചു ദിവസം ആശുപത്രിയിൽ കിടക്കണമെന്നത് ഒഴിച്ചാൽ മറ്റൊരു ഗുരുതരാവസ്ഥയും നിലവിൽ ഇല്ലെന്നും സിനിമയുടെ നിർമാതാവ് ബാദുഷ
വിളക്കിലെ എണ്ണ കയ്യിൽ വീഴുകയായിരുന്നു, വിഷ്ണു ഗുരുതരാവസ്ഥയിലല്ല:
വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടനും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റിരുന്നു.കൊച്ചി വൈപ്പിനിലെ ചിത്രീകരണത്തിനിടെയാണ് ഇന്നലെ അപകടം ഉണ്ടായത്. കൈകൾക്കു പൊള്ളലേറ്റ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.