വിക്രമിനു മുന്നിൽ അടി പതറി പൃഥ്വിരാജ്; കലക്‌ഷനിൽ 110 കോടി പുറകിൽ
തെന്നിന്ത്യൻ സിനിമകൾക്കു മുമ്പിൽ വീണ്ടും അടി പതറി ബോളിവുഡ്. അക്ഷയ് കുമാറിന്റെ ബിഗ് ബജറ്റ് ചിത്രം സാമ്രാട്ട് പൃഥ്വിരാജ് രണ്ട് ദിവസം കൊണ്ട് 23 കോടി മാത്രം കലക്ട് ചെയ്തപ്പോൾ കമല്‍ഹാസന്റെ വിക്രം നൂറ് കോടി ക്ലബ്ബിലെത്തി. വിക്രം, മേജർ എന്നീ സിനിമകളുടെ റിലീസ് ആണ് പൃഥ്വിരാജിന് വിനയായത്.
വിക്രമിനു മുന്നിൽ അടി പതറി പൃഥ്വിരാജ്; കലക്‌ഷനിൽ 110 കോടി പുറകിൽ
തെന്നിന്ത്യൻ സിനിമകൾക്കു മുമ്പിൽ വീണ്ടും അടി പതറി ബോളിവുഡ്. അക്ഷയ് കുമാറിന്റെ ബിഗ് ബജറ്റ് ചിത്രം സാമ്രാട്ട് പൃഥ്വിരാജ് രണ്ട് ദിവസം കൊണ്ട് 23 കോടി മാത്രം കലക്ട് ചെയ്തപ്പോൾ കമല്‍ഹാസന്റെ വിക്രം നൂറ് കോടി ക്ലബ്ബിലെത്തി. വിക്രം, മേജർ എന്നീ സിനിമകളുടെ റിലീസ് ആണ് പൃഥ്വിരാജിന് വിനയായത്.ജൂണ്‍ മൂന്നിനാണ് സാമ്രാട്ട് പൃഥ്വിരാജ് റിലീസ് ചെയ്തത്. ലോക സുന്ദരി പട്ടം നേടിയ മാനുഷി ചില്ലറിന്റെ അരങ്ങേറ്റം കൂടിയായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ബോക്‌സ്ഓഫിസ് കലക്‌ഷനിലും സാമ്രാട്ട് പൃഥ്വിരാജിന് നേട്ടം കൊയ്യാനാവുന്നില്ല. ഞായറാഴ്ച കലക്‌ഷൻ കൂടി നോക്കിയാൽ ഏകദേശം 39 കോടികലക്ട് ചെയ്തിട്ടുണ്ടാകാമെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല പറയുന്നു. അതേസമയം വിക്രമിന്റെ ആഗോള കലക്‌ഷൻ 150 കോടിയായി.