മോഹന്‍ലാലിന്റെ പുതിയ വീട്ടില്‍ എത്തി മമ്മൂട്ടി…! ഫോട്ടോ ആഘോഷമാക്കി ആരാധകര്‍!
മലയാള സിനിമയിലെ രണ്ട് താരരാജാക്കന്മാര്‍ ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സിനിമയുടെ പേരില്‍ പുറത്ത് ഫാന്‍ ഫൈറ്റുകള്‍ നടക്കുമ്പോഴും മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴവും ആരാധകര്‍ക്ക് അറിയാവുന്നതാണ്.
മോഹന്‍ലാലിന്റെ പുതിയ വീട്ടില്‍ എത്തി മമ്മൂട്ടി…! ഫോട്ടോ ആഘോഷമാക്കി ആരാധകര്‍!
മലയാള സിനിമയിലെ രണ്ട് താരരാജാക്കന്മാര്‍ ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സിനിമയുടെ പേരില്‍ പുറത്ത് ഫാന്‍ ഫൈറ്റുകള്‍ നടക്കുമ്പോഴും മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴവും ആരാധകര്‍ക്ക് അറിയാവുന്നതാണ്. മോഹന്‍ലാലിന് സ്വന്തം ഇച്ചാക്കയും മമ്മൂട്ടിയ്ക്ക് സ്വന്തം ലാലും ആണ്. ഇരുവരും ഒന്നിച്ച് ഒരു ഫ്രെയ്മില്‍ എത്തിക്കാണുന്നതില്‍പരം സന്തോഷം വേറെ എന്താണ് ആരാധകര്‍ക്ക്..
ഇപ്പോഴിതാ വീണ്ടും അത്തരമൊരു കൂടിക്കാഴ്ച്ചയുടെ ഫോട്ടോയാണ് ആരാധകരും ഏറ്റെടുക്കുന്നത്. മോഹന്‍ലാലിന്റെ പുതിയ വീട്ടില്‍ മമ്മൂട്ടി എത്തിയപ്പോഴുള്ള ഫോട്ടോയാണിത്. നാളുകള്‍ക്ക് മുന്‍പ് തന്നെ മോഹന്‍ലാലിന്റെ പുതിയ വീട്ടിലെ കാഴ്ച്ചകളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരുന്നു. കഴിഞ്ഞ ദിവസം നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും മോഹന്‍ലാലിന്റെ ഈ പുതിയ വീട്ടില്‍ എത്തിയിരുന്നു. ഇപ്പോഴിതാ കുറച്ച് വൈകിയാണ് എങ്കിലും മമ്മൂക്കയും മോഹന്‍ലാലിന്റെ പുതിയ വീട്ടില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇരുവരും സോഷ്യല്‍ മീഡിയ വഴി ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്..
ഇച്ചാക്ക എന്ന് കുറിച്ച് ഒരു സ്‌മൈലിയോടെയാണ് മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം മോഹന്‍ലാല്‍ പങ്കുവെച്ചത്. ലാലിന്റെ പുതിയ വീട്ടില്‍ എന്ന് കുറിച്ചാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചിരുന്നത്. നിങ്ങളെ രണ്ട് പേരേയും ഇങ്ങനെ ഒരുമിച്ച് കാണുന്നത് തന്നെ ഞങ്ങള്‍ക്ക് സന്തോഷമാണ് എന്നാണ് ആരാധകര്‍ പറയുന്നത്.. അതേസമയം, നിങ്ങള്‍ ഒന്നിച്ചുള്ള ഒരു സിനിമ ഇനി എന്ന് കാണാന്‍ സാധിക്കും എന്നും ആരാധകര്‍ ഈ ഫോട്ടോയ്ക്ക് കമന്റ് പങ്കുവെച്ച് ചോദിക്കുന്നുണ്ട്.
അതേസമയം, ഇരുവരും അവരുടെ സിനിമാ തിരക്കുകളില്‍ കൂടിയാണ്.. നന്‍ പകല്‍ നേരത്ത് മയക്കം, ക്രിസ്റ്റഫര്‍, റോഷാക്ക് എന്നിവയാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍. ബറോസ് എന്ന തന്റെ ആദ്യ സംവിധാന സിനിമയും ഓളവും തീരവും ലൂസിഫര്‍ എന്നിവയാണ് മോഹന്‍ലാലിന്റേതായി വരാനിരിക്കുന്ന സിനിമകള്‍.