ഭാര്യയ്ക്ക് നല്‍കിയ വില കൂടിയ സമ്മാനം..! ചാക്കോച്ചന് ഇതൊക്കെ എങ്ങനെ സാധിക്കുന്നു..!
കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ സിനിമ ന്നാ താന്‍ കേസ് കൊട് തീയറ്ററില്‍ വന്‍ വിജയം തീര്‍ക്കുകയാണ്.. സിനിമ ഹിറ്റാകുന്നതിനോടൊപ്പം താരത്തിന്റെ അഭിമുഖങ്ങളും ശ്രദ്ധ നേടുകയാണ്..
ഭാര്യയ്ക്ക് നല്‍കിയ വില കൂടിയ സമ്മാനം..! ചാക്കോച്ചന് ഇതൊക്കെ എങ്ങനെ സാധിക്കുന്നു..!
കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ സിനിമ ന്നാ താന്‍ കേസ് കൊട് തീയറ്ററില്‍ വന്‍ വിജയം തീര്‍ക്കുകയാണ്.. സിനിമ ഹിറ്റാകുന്നതിനോടൊപ്പം താരത്തിന്റെ അഭിമുഖങ്ങളും ശ്രദ്ധ നേടുകയാണ്.. ഇപ്പോഴിതാ ജിഞ്ചര്‍ മീഡിയ എന്ന ഓണ്‍ലൈന്‍ ചാനലിന് കുഞ്ചാക്കോ ബോബന്‍ കൊടുത്ത അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. അസാമാന്യമായ ഹ്യൂമര്‍സെന്‍സുള്ള ആരാധകരുടെ പ്രിയതാരമായ ചാക്കോച്ചന്‍ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചാണ് മനസ്സ് തുറന്ന് സംസാരിച്ചത്… ഭാര്യ പ്രിയയേയും മകന്‍ ഇസഹാക്കിനേയും കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്.
അഭിമുഖത്തില്‍ ഭാര്യ പ്രിയയ്ക്ക് കുഞ്ചാക്കോ ബോബന്‍ നല്‍കിയ വിലകൂടിയ സമ്മാനം എന്തായിരുന്നു എന്ന ചോദ്യത്തിന് താരം കൊടുത്ത മറുപടിയാണ് ആരാധകരും ഏറ്റെടുക്കുന്നത്.. പ്രിയയ്ക്ക് നല്‍കിയ വിലകൂടിയ സമ്മാനം ഞാന്‍ തന്നെയാണെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. അതോടൊപ്പം ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതില്‍ കുടുംബത്തിന് പ്രശ്‌നം ഉണ്ടോ എന്ന ചോദ്യത്തിന് രണ്ട് മൂന്നെണ്ണത്തിന് അനുമതി കിട്ടി.. ഇനി ഇല്ലെന്ന് തോന്നുന്നു എന്നായിരുന്നു താരത്തിന്റെ ഉത്തരം.
കുഞ്ചാക്കോ ബോബന്റെ കടുത്ത ആരാധികയില്‍ നിന്നും അദ്ദേഹത്തിന്റെ ജീവിത സഖിയായതാണ് പ്രിയ.. ഇവരുടേത് ഒരു പ്രണയ വിവാഹം ആയിരുന്നു.. നാളുകള്‍ക്ക് ശേഷമുള്ള കാത്തിരിപ്പിന് ഒടുവില്‍ ജീവിതത്തിലേക്ക് മകനും എത്തിയതോടെ താരത്തിന്റെ ജീവിതത്തില്‍ സന്തോഷത്തിന്റെ നാളുകള്‍ മാത്രമാണ്.. അതിന് മാറ്റ് കൂട്ടുന്നതാണ് സിനിമാ ജീവിതത്തില്‍ ചാക്കോച്ചന്‍ നേടിയെടുക്കുന്ന ഓരോ വിജയങ്ങളും. അഭിമുഖത്തില്‍ മകനെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു..
മകന്റെ ഇഷ്ടങ്ങളെ കുറിച്ചെല്ലാം താരം തുറന്ന് പറഞ്ഞിരുന്നു. പല കാര്യങ്ങളിലും അവന്‍ എന്നെ തിരുത്തി തരും എന്നും ചാക്കോച്ചന്‍ പറയുന്നു. തന്റെ മകന്‍ മാത്രമല്ല ഇപ്പോഴത്തെ തലമുറ തന്നെ അങ്ങനെയാണ്.. അവരോടൊപ്പം പിടിച്ച് നില്‍ക്കാന്‍ നമ്മള്‍ കൂടുതല്‍ അപ്‌ഡേറ്റ് ആയി ഇരിക്കണം എന്നും താരം കൂട്ടിച്ചേര്‍ത്തു