ഭാര്യ സുൽഫത്തിനൊപ്പം വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; തൃക്കാക്കരയിലെ താരവോട്ടുകൾ.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മമ്മൂട്ടി. പൊന്നുരുന്നി സികെസി എൽപി സ്കൂളിൽ എത്തിയാണ് മമ്മൂട്ടിയും ഭാര്യ സുൽഫത്തും വോട്ട് ചെയ്തത്. നിർമാതാവ് ആന്റോ ജോസഫ്, ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. മമ്മൂട്ടിയെ കൂടാതെ ഹരിശ്രീ അശോകൻ, രൺജി പണിക്കർ, ജനാർദനൻ,ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരും രാവിലെ തന്നെ പോളിങ് ബൂത്തിലെത്തി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ദുല്‍ഖർ സൽമാൻ, കാവ്യ മാധവൻ, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവരും ഈ മണ്ഡലത്തിലെ വോട്ടര്‍മാരാണ്. സംവിധായകന് വിനയന് ഉച്ചക്ക് ശേഷമായിരിക്കും വോട്ട് രേഖപ്പെടുത്തുക.സംവിധായകന് സിദ്ദീഖ്, നടനും സംവിധായകനുമായ ലാല്‍ എന്നിവരും വോട്ട് ചെയ്യാനെത്തുമെന്നാണ് പ്രതീക്ഷ.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മമ്മൂട്ടി.