img

ബഷീറായി ടൊവിനോ

വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. ബഷീർ ആയി ടൊവിനോ എത്തുന്നു.


ബഷീറായി ടൊവിനോ; ആഷിഖ് അബുവിന്റെ ‘നീലവെളിച്ചം’ ഫസ്റ്റ്ലുക്ക്

വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. ബഷീർ ആയി ടൊവിനോ എത്തുന്നു. ടൊവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജഷ് മാധവൻ, ഉമ കെ.പി., പൂജാ മോഹൻരാജ്, ദേവകി ഭാഗി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. നേരത്തേ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ എന്നിവരുടെ പേരുകൾ പുറത്തുവിട്ടായിരുന്നു ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ഡേറ്റ് പ്രശ്നങ്ങൾ മൂലം ഇവർ ഒഴിവാകുകയായിരുന്നു.

ഒപിഎം സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന ‘നീലവെളിച്ചം’ എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‌ പിണറായിയാണ്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജിബാൽ, റെക്സ് വിജയൻ എന്നിവർ ചേർന്ന് സംഗീതം പകരുന്നു. എഡിറ്റിങ് സൈജു ശ്രീധരൻ. പ്രൊഡക്‌ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, കല ജ്യോതിഷ് ശങ്കർ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, പിആർഒ എ.എസ്. ദിനേശ്. ചിത്രം ഡിസംബര്‍ മാസം തിയറ്ററുകളിലെത്തും.

Contact Us


We are in numbers

0+

Actors

0+

Dancers

0+

Modals

0+

Photographers