നേടിയത് 25 കോടിയാണ്
അവകാശ വാദങ്ങളൊന്നും ഇല്ലാതെ റിലീസ് ചെയ്ത ഈ കൊച്ചു ചിത്രം പതിനൊന്ന് ദിവസം കൊണ്ട് നേടിയത് 25 കോടിയാണ്..read more #movie #JayaJayaJayaJayHey #basiljoseph
ചിത്രത്തിന്റെ സീനുകൾ സമൂഹമാധ്യമങ്ങളിൽ; പരാതിയുമായി 'ജയ ജയ ജയ ജയ ഹേ' ടീം
കൊച്ചി: തിയറ്ററിൽ പ്രദർശനം തുടരുന്ന 'ജയ ജയ ജയ ജയ ഹേ ' സിനിമ നിർമാതാക്കൾ പൊലീസിൽ പരാതി നൽകി. ചിത്രത്തിലെ സീനുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. റീലുകൾ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് വിവരങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
ഫോളോവേഴ്സിനെ കൂട്ടാൻ ചിത്രത്തിൻ്റെ തിയറ്ററിൽ നിന്ന് പകർത്തിയ സീനുകൾ റീലുകളാക്കി പ്രചരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. സിനിമയുടെ അണിയറ പ്രവർത്തകരുടെ പരാതിയിൽ എറണാകുളം സൈബർ സെൽ അന്വേഷണം ആരംഭിച്ചു.
ഒക്ടോബർ 28നാണ് ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ജയ ജയ ജയ ജയ ഹേ' തിയറ്ററുകൾ എത്തിയത്. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. അവകാശ വാദങ്ങളൊന്നും ഇല്ലാതെ റിലീസ് ചെയ്ത ഈ കൊച്ചു ചിത്രം പതിനൊന്ന് ദിവസം കൊണ്ട് നേടിയത് 25 കോടിയാണ്.