നവദമ്പതികൾ; തിരുപ്പതിയിൽ ദർശനം നടത്തി നയൻസും വിക്കിയും
വിവാഹശേഷം തിരുപ്പതിയിൽ ദർശനത്തിനെത്തി ദമ്പതികളായ നയൻതാരയും വിഘ്നേഷ് ശിവനും. വിഘ്നേഷിന്റെ കൈപിടിച്ച് ക്ഷേത്രദർശനം കഴിഞ്ഞ് ഇറങ്ങിവരുന്ന നയൻതാരയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
നവദമ്പതികൾ; തിരുപ്പതിയിൽ ദർശനം നടത്തി നയൻസും വിക്കിയും
വിവാഹശേഷം തിരുപ്പതിയിൽ ദർശനത്തിനെത്തി ദമ്പതികളായ നയൻതാരയും വിഘ്നേഷ് ശിവനും. വിഘ്നേഷിന്റെ കൈപിടിച്ച് ക്ഷേത്രദർശനം കഴിഞ്ഞ് ഇറങ്ങിവരുന്ന നയൻതാരയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തിരുപ്പതി ക്ഷേത്രമാണ് ആദ്യം വിവാഹവേദിയായി നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ കോവിഡ് സാഹചര്യത്തിൽ 150 അതിഥികളെ അനുവദിക്കാനാകില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചതോടെ വേദി മാറ്റുകയായിരുന്നു.