നയൻസ്–വിക്കി വിവാഹം; കോടികൾ പൊടിക്കാൻ നെറ്റ്ഫ്ലിക്സ്; സംവിധാനം ഗൗതം മേനോൻ
നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള (വിക്കി) വിവാഹം ജൂൺ 9ന് ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ നടത്താൻ ഒരുക്കം തുടങ്ങി. തിരുപ്പതി ക്ഷേത്രമാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ കോവിഡ് സാഹചര്യത്തിൽ 150 അതിഥികളെ അനുവദിക്കാനാകില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചതോടെയാണു വേദി മാറ്റിയത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിനാണ് വിവാഹ ചടങ്ങുകൾ ചിത്രീകരിക്കാനുള്ള അവകാശം നൽകിയിരിക്കുന്നത്.
നയൻസ്–വിക്കി വിവാഹം; കോടികൾ പൊടിക്കാൻ നെറ്റ്ഫ്ലിക്സ്; സംവിധാനം ഗൗതം മേനോൻ
നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള (വിക്കി) വിവാഹം ജൂൺ 9ന് ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ നടത്താൻ ഒരുക്കം തുടങ്ങി. തിരുപ്പതി ക്ഷേത്രമാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ കോവിഡ് സാഹചര്യത്തിൽ 150 അതിഥികളെ അനുവദിക്കാനാകില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചതോടെയാണു വേദി മാറ്റിയത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിനാണ് വിവാഹ ചടങ്ങുകൾ ചിത്രീകരിക്കാനുള്ള അവകാശം നൽകിയിരിക്കുന്നത്.രണ്ടു കോടിയിലേറെ രൂപയാണ് നെറ്റ്ഫ്ലിക്സ് ഇതിനു വേണ്ടി ചെലവഴിക്കുന്നതെന്നാണ് വിവരം.
മഹാബലിപുരത്തുള്ള ഷെറാട്ടൻ ഫോർപോയിന്റ്സ് റിസോർട്ടിലാണ് ചടങ്ങ്. ഒരാഴ്ചയോളം റിസോര്‍ട്ട് പൂർണമായും വിവാഹാവശ്യത്തിനായി വാടകയ്ക്ക് എടുത്തിരിക്കുകയാണ്.