നയൻതാരയും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട് 'ഡിയര്‍ സ്റ്റുഡന്റ്‍സ്' എന്ന ചിത്രത്തില്‍ നയൻതാരയും നിവിൻ പോളിയും ഒന്നിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
'ഡിയര്‍ സ്റ്റുഡന്റ്‍സ്' എന്ന ചിത്രത്തില്‍ നയൻതാരയും നിവിൻ പോളിയും ഒന്നിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
'ഡിയര്‍ സ്റ്റുഡന്റ്‍സ്' എന്ന ചിത്രത്തില്‍
നയൻതാരയും നിവിൻ പോളിയും ഒന്നിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
നിവിൻ പോളി നായകനാകുന്ന ചിത്രത്തില്‍ നയൻതാര വീണ്ടും നായികയാകുന്നുവെന്ന് റിപ്പോര്‍ട്ട്. 'ഡിയര്‍ സ്റ്റുഡന്റ്‍സ്' എന്ന ചിത്രത്തിലാണ് നയൻതാര നായികയാകുക. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. നവാഗതരായ സന്ദീപ് കുമാറും ജോര്‍ജ് ഫിലിപ്പുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്‍ത 'ലവ് ആക്ഷൻ ഡ്രാമ' എന്ന ചിത്രത്തില്‍ നേരത്തെ നിവിൻ പോളിയും നയൻതാരയും ജോഡികളായി എത്തിയിരുന്നു. 'താരം' എന്ന ചിത്രത്തിലാണ് നിവിൻ പോളി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിനയ് ഗോവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ചിത്രമായിരിക്കും 'താരം' എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.