img

തിലകൻ പുനർജനിച്ച് വന്നതുപോലെ

ഒരു മുരടനക്കം കൊണ്ടുപോലും മലയാളികൾ തിരിച്ചറിയുന്ന ഒരു പ്രതിഭയുണ്ട്. അനശ്വരനായ തിലകൻ എന്ന മഹാനടൻ. ‘ ‘ജന ഗണ മന’ എന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം കോടതിയിൽ വാക്പയറ്റ് നടത്തിയ അഡ്വക്കേറ്റ് രഖുറാം എന്ന കഥാപാത്രം കണ്ട് മലയാളികൾ ഒന്നുഞെട്ടി.


തിലകൻ പുനർജനിച്ച് വന്നതുപോലെ; രഖുറാം അയ്യരായ കഥ പറഞ്ഞ് ഷമ്മി തിലകൻ

ഒരു മുരടനക്കം കൊണ്ടുപോലും മലയാളികൾ തിരിച്ചറിയുന്ന ഒരു പ്രതിഭയുണ്ട്.  അനശ്വരനായ തിലകൻ എന്ന മഹാനടൻ. ‘ ‘ജന ഗണ മന’ എന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം കോടതിയിൽ വാക്പയറ്റ് നടത്തിയ അഡ്വക്കേറ്റ് രഖുറാം എന്ന കഥാപാത്രം കണ്ട് മലയാളികൾ ഒന്നുഞെട്ടി.തിലകൻ പുനർജനിച്ചു വന്നതുപോലെ എന്നാണു പ്രേക്ഷർ ഒന്നടങ്കം പറയുന്നത്.

തിലകന്റെ മകൻ ഷമ്മി തിലകനാണ് ബുദ്ധിരാക്ഷസനായ ആ വക്കീൽ ആയി അഭിനയിച്ചത്.  അച്ഛനെ അനുകരിക്കാൻ ഒരിക്കല്‍പോലും താൻ ശ്രമിച്ചിട്ടില്ലെന് ഷമ്മി തിലകൻ പറയുന്നു. അച്ഛന്റെ മകനായതുകൊണ്ടും അദ്ദേഹത്തിന്റെ സാന്നിധ്യം തന്റെയൊപ്പം എപ്പോഴും ഉണ്ടായതുകൊണ്ടുമാകാം അച്ഛനെപ്പോലെ പ്രേക്ഷകർക്ക് തോന്നിയത്.  അച്ഛന്റെ ഒക്കത്തിരുന്നു കാഴ്ചകൾ കണ്ട്, രണ്ടാം ക്ലാസ് മുതൽ അദ്ദേഹത്തോടൊപ്പം നാടകങ്ങളിൽ അഭിനയിച്ചു സംവിധാനസഹായിയായി വളർന്ന എന്നിൽ അച്ഛന്റെ അഭിനയത്തിന്റെ മിന്നലാട്ടമെങ്കിലും ദർശിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഷമ്മിതിലകൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.

Contact Us


We are in numbers

0+

Actors

0+

Dancers

0+

Modals

0+

Photographers