ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് മധു സർ: മോഹൻലാൽ
നടൻ മധുവും മോഹൻലാലും തമ്മിലുള്ള സൗഹൃദം സിനിമയ്ക്കുമപ്പുറം നിറഞ്ഞു നിൽക്കുന്ന കാഴ്ചയാണ്.
ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് മധു സർ: മോഹൻലാൽ
നടൻ മധുവും മോഹൻലാലും തമ്മിലുള്ള സൗഹൃദം സിനിമയ്ക്കുമപ്പുറം നിറഞ്ഞു നിൽക്കുന്ന കാഴ്ചയാണ്. സിനിമകളിലെ പോലെ ജീവിതത്തിലും ഹൃദ്യമായ ബന്ധത്തെ പറ്റി പലപ്പോഴും ഇരുവരും പറഞ്ഞിട്ടുമുണ്ട്. ഇപ്പോളിതാ പിതൃ ദിനത്തിൽ മധുവിനെ നേരിട്ടുകണ്ട പങ്കുവയ്ക്കുകയാണ് മോഹൻലാൽ. സ്ക്രീനിൽ ഒരുപാട് തവണ അച്ഛനായി അഭിനയിച്ച അദ്ദേഹം ജീവിതത്തിലും തനിക്ക് പിതൃതുല്യനാണ്,അഭിനയത്തിൽ ഗുരുതുല്യനും ഇന്ന് ഈ പിതൃ ദിനത്തിൽ തന്നെ അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടിൽ സന്ദർശിക്കാനായത് ഒരു സുകൃത നിയോഗം. അങ്ങനെ ഈ പകലും സാർത്ഥകമായി.