കേട്ട നാള്‍ മുതല്‍ അവിടെ ചെല്ലണം എന്നാഗ്രഹിച്ചിട്ടുണ്ട്.! ആഗ്രഹങ്ങള്‍ സഫലീകരിച്ച് മോഹന്‍ലാല്‍!
ഒരുപാട് നാളുകളായി താന്‍ മനസ്സില്‍ ആഗ്രഹിച്ച മറ്റൊരു കാര്യം സാധിച്ചെടുത്തിരിക്കുകയാണ് മോഹന്‍ലാല്‍.. അതിന്റെ സന്തോഷം തന്റെ പ്രിയപ്പെട്ട ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം..ഫേസ്ബുക്കില്‍ ഒരു നീണ്ട കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ആരാധകരുടെ പ്രിയതാരം എത്തിയത്. അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം സന്ദര്‍ശിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.. ഇതേ കുറിച്ചുള്ള ഒരു കുറിപ്പും ഫോട്ടോകളുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. കേട്ട നാള്‍ മുതല്‍ അവിടെ ചെല്ലണം എന്നാഗ്രഹിച്ചിട്ടുണ്ട്…

എന്നാണ് ഈ സ്ഥലത്തെ കുറിച്ച് ലാലേട്ടന്‍ കുറിയ്ക്കുന്നത്. ആഗ്രഹങ്ങള്‍ തന്നെയാണ് അവസരങ്ങള്‍ സൃഷ്ട്ടിക്കുന്നത് പക്ഷേ ആഗ്രഹം മാത്രം മതിയാവില്ല പലതും സംഭവിക്കാന്‍ . പറയാവുന്നതും പറയാതിരിക്കാവുന്നതുമായ നൂറു കാര്യങ്ങള്‍ ഒരേ സമയം ഒത്തിണങ്ങുമ്പോള്‍ ചിലത് സംഭവിക്കുന്നു അത്രമാത്രം. അങ്ങനെ സംഭവിച്ചതാണ് കാമാഖ്യ യാത്ര… എന്നാണ് ഈ ക്ഷേത്രദര്‍ശനത്തെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നത്. ഭാരതത്തിലെ തന്ത്ര പാരമ്പര്യത്തിന്റെ തൊട്ടിലായിട്ടാണ് കാമാഖ്യ അറിയപ്പെടുന്നത്..
തന്റെ അമ്മാവന്റെ പക്കല്‍ നിന്നാണ് ഇതേ കുറിച്ച് അറിയുന്നത് എന്നും അദ്ദേഹം പറയുന്നു. ഇത് കുറിച്ച് അറിഞ്ഞ നിമിഷം മുതല്‍ ആ വഴിയില്‍ ഒരുപാട് മഹാത്മക്കളെ കാണുവാനും അറിയുവാനും സാധിച്ചിട്ടുണ്ട്.
ഞാനറിഞ്ഞ തന്ത്രയുടെ അര്‍ത്ഥം ജീവിച്ചു കാണിച്ചവര്‍. തിരക്കുള്ള സിനിമാ ജീവിതത്തിനിടയില്‍ ഞാനവരെയൊക്കെ അത്ഭുതത്തോടെ നോക്കി നില്‍ക്കാറുണ്ടെന്നും അദ്ദേഹം കുറിയ്ക്കുന്നു. ക്ഷേത്രത്തെ കുറിച്ച് വളരെ വിശദീകരിച്ച് തന്നെ അദ്ദേഹം ഈ കുറിപ്പില്‍ പറയുന്നു..
ഇതോടൊപ്പം ഇന്ന് അദ്ദേഹം ബ്രഹ്‌മപുത്രയിലെ ചെറുദ്വീപിലേക്ക് തിരിക്കും എന്നും അറിയിച്ചിട്ടുണ്ട്. ഈ യാത്ര ഞാന്‍ എന്നോ ആഗ്രഹിച്ചതാണ്.. ആര്‍ രാമാനന്ദ് ആണ് താരത്തിനൊപ്പം യാത്രയില്‍ കൂടെയുള്ളത്. കാമാഖ്യ പോകണ്ടേ എന്ന ചോദ്യത്തിന് ഇന്ന് ഒരു വിരാമമായി. ഇനി ഭാരതത്തില്‍ പോകാനുള്ള മറ്റ് അത്ഭുത സ്ഥലങ്ങള്‍ കൂടെ പോകാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.. എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ഈ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.