കാതല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം
'മാത്യു ദേവസി'യുടെ കുടുബചിത്രം; 'കാതല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് കാതല്‍. ദ് ഗ്രറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഒരുക്കിയ ജിയോ ബേബിയുടെ സംവിധാനം, മമ്മൂട്ടിയുടെ നിര്‍മ്മണ സംരംഭം എന്നിവയും ചിത്രത്തിന് ആസ്വാദകശ്രദ്ധ നേടിക്കൊടുത്ത കാര്യങ്ങളാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
മമ്മൂട്ടിയുടയും ജ്യോതികയുടെയും കേന്ദ്ര കഥാപാത്രങ്ങളാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. ഒരു വീടിന്‍റെ ഉമ്മറത്ത് ആരെയോ നോക്കി ചിരിക്കുന്ന മട്ടിലാണ് ഈ കഥാപാത്രങ്ങളെ പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട് ചിത്രത്തില്‍ ഈ കഥാപാത്രം.
ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18 ന് ആണ് ഈ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം ആയിരുന്നു ആദ്യ ചിത്രം. അതേസമയം ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.