കരൺ ജോഹറിന്റെ പാർട്ടി; ഷാരൂഖ് ഉൾപ്പടെ 50 താരങ്ങൾ കോവിഡ് പോസിറ്റീവ്.
ബോളിവുഡിൽ വീണ്ടും കോവിഡ് 19 പിടിമുറുക്കുന്നു. സൂപ്പർ താരം ഷാരൂഖ് ഖാൻ അടക്കം അൻപതോളം താരങ്ങളെയാണ് കഴിഞ്ഞ ആഴ്ച കോവിഡ് പിടികൂടിയത്. രണ്ട് ആഴ്ച മുമ്പ് മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോസിൽ വച്ച് നടന്ന കരൺ ജോഹറിന്റെ അൻപതാം പിറന്നാൾ ആഘോഷത്തിൽ ഷാരൂഖ് അടക്കമുള്ളവർ പങ്കെടുത്തിരുന്നു.
കരൺ ജോഹറിന്റെ പാർട്ടി; ഷാരൂഖ് ഉൾപ്പടെ 50 താരങ്ങൾ കോവിഡ് പോസിറ്റീവ്.കരൺ ജോഹറിന്റെ പാർട്ടി; ഷാരൂഖ് ഉൾപ്പടെ 50 താരങ്ങൾ കോവിഡ് പോസിറ്റീവ്.
ബോളിവുഡിൽ വീണ്ടും കോവിഡ് 19 പിടിമുറുക്കുന്നു. സൂപ്പർ താരം ഷാരൂഖ് ഖാൻ അടക്കം അൻപതോളം താരങ്ങളെയാണ് കഴിഞ്ഞ ആഴ്ച കോവിഡ് പിടികൂടിയത്. രണ്ട് ആഴ്ച മുമ്പ് മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോസിൽ വച്ച് നടന്ന കരൺ ജോഹറിന്റെ അൻപതാം പിറന്നാൾ ആഘോഷത്തിൽ ഷാരൂഖ് അടക്കമുള്ളവർ പങ്കെടുത്തിരുന്നു.
പാർട്ടിയിൽ പങ്കെടുത്ത ഷാരൂഖ് ഖാൻ, കത്രീന കെയ്ഫ്, വിക്കി കൗശൽ, ആദിത്യ റോയ് കപൂർ എന്നിവർ കോവിഡ് പോസിറ്റീവ് ആണെന്ന് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.ദിവസേനയുള്ള പുതിയ കൊറോണ വൈറസ് കേസുകളിൽ വൻ വർദ്ധനവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മുംബൈ നഗരത്തോട് പാലിക്കാൻ ബിഎംസി ആവശ്യപ്പെട്ടു. കോവിഡ് രൂക്ഷമായതോടെ മുംബൈയിലെ പോഷ് കെ-വെസ്റ്റ് വാർഡിലുള്ള ഫിലിം സ്റ്റുഡിയോകളോടു പാർട്ടികൾ സംഘടിപ്പിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഏതെങ്കിലും പാർട്ടിക്ക് ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ ഒരു അറിയിപ്പ് നൽകാൻ സ്റ്റുഡിയോകളോട് ബിഎംസി അഭ്യർഥിച്ചതായും റിപ്പോർട്ടുണ്ട്.