ഒറ്റ വാക്ക്; വീണ്ടും 2 ലക്ഷം രൂപ മിമിക്രിക്കാരുടെ സംഘടനയ്ക്ക് നൽകി സുരേഷ് ഗോപി
പുതിയ സിനിമകളുടെ അഡ്വാൻസ് കിട്ടുമ്പോൾ അതിൽനിന്നു രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്കു നൽകുമെന്ന വാക്ക് വീണ്ടും പാലിച്ച് സുരേഷ്ഗോപി.
ഒറ്റ വാക്ക്; വീണ്ടും 2 ലക്ഷം രൂപ മിമിക്രിക്കാരുടെ സംഘടനയ്ക്ക് നൽകി സുരേഷ് ഗോപി
പുതിയ സിനിമകളുടെ അഡ്വാൻസ് കിട്ടുമ്പോൾ അതിൽനിന്നു രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്കു നൽകുമെന്ന വാക്ക് വീണ്ടും പാലിച്ച് സുരേഷ്ഗോപി. മാജിക് ഫ്രെയിംസും ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ചെയ്യാൻ പോകുന്ന പുതിയ സിനിമയുടെ പ്രതിഫലത്തിൽ നിന്നുള്ള തുകയാണ് താരം കൈമാറിയത്.
ഇതുവരെ ഏകദേശം ആറ് ലക്ഷം രൂപ സുരേഷ് ഗോപി സംഘടനയ്ക്കു നൽകിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിലും പിന്നീട് ഈ വർഷം ഏപ്രിൽ മാസം ഒറ്റക്കൊമ്പൻ സിനിമയുടെ അഡ്വാൻസ് തുകയിൽ നിന്നും അദ്ദേഹം സഹായം കൈമാറിയിരുന്നു.