img

ഐഷ സുൽത്താന സംവിധാനം ചെയ്യുന്ന 'ഫ്ലഷ്' എന്ന ചിത്രത്തിലെ ​ഗാനമെത്തി.

ലക്ഷദ്വീപിന്റെ മനോഹാരിതയും പ്രണയവും; ഐഷ സുൽത്താനയുടെ 'ഫ്ലഷ്' ​ഗാനമെത്തി


ഐഷ സുൽത്താന സംവിധാനം ചെയ്ത 'ഫ്ലഷ്' എന്ന ചിത്രത്തിലെ ​ഗാനമെത്തി:ലക്ഷദ്വീപിലെ ജസരി ഭാഷയിൽ ഒരുങ്ങിയിരിക്കുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ഷഫീഖ് കിൽത്താൻ ആണ്. കൈലാസ് മേനോന്റേത് ആണ് സം​ഗീതം. ലക്ഷദ്വീപിന്റെ മനോഹാരിതയും പ്രണയവും പറയുന്ന ​ഗാനം ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു. 

ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ വനിതാ സംവിധായിക ഐഷാ സുല്‍ത്താന ഒരുക്കിയ  ഫ്ളഷ്,  അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്. സൂപ്പര്‍ താരനിരയുള്ള ബിഗ്ബജറ്റ് ചിത്രങ്ങള്‍ക്ക് ലഭിക്കുമാറുള്ള പ്രേക്ഷക ശ്രദ്ധയാണ് നവാഗതരെ വച്ച് ഒരുക്കിയ ഫ്ളഷിന് ലഭിച്ചത്. ലക്ഷദ്വീപിന്‍റെ ഭൂപ്രകൃതി പശ്ചാത്തലമാക്കി ഒരുക്കിയ ഫ്ളഷ് ലക്ഷദ്വീപിന്‍റെ കഥ പറയുന്ന ഒരു ചിത്രമാണ്. 

കടലിലുള്ള ജീവികളുടെ സ്വഭാവം കരയിലുള്ള മനുഷ്യരുമായി സാമ്യമുണ്ടെന്ന കണ്ടെത്തൽ കൂടിയാണ് ഈ സിനിമ. പ്രകൃതിയോട് ഉപമിച്ചു കൊണ്ടാണ് ഈ ചിത്രത്തില്‍ സ്ത്രീകളെ അവതരിപ്പിച്ചിരിക്കുന്നത്. എന്തിനും ഏതിനും ആത്മഹത്യയെന്ന ചിന്ത മനസ്സിൽ കൊണ്ട് നടക്കുന്ന പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിതെന്നാണ് ഐഷ സുൽത്താന മുൻപ് പറഞ്ഞത്.

Contact Us


We are in numbers

0+

Actors

0+

Dancers

0+

Modals

0+

Photographers