വാശി
ടൊവിനോ തോമസും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ‘വാശി’യുടെ ടീസര്‍ റിലീസ് ചെയ്തു.കോടതി പശ്ചാത്തലമാക്കി ഒരു നിയമപോരാട്ടത്തിന്റെ കഥ പറയുന്ന ‘വാശി’യിൽ, ഒരു കേസിൽ ഏറ്റുമുട്ടുന്ന അഡ്വ. എബിന്‍, അഡ്വ. മാധവി എന്നീ അഭിഭാഷകരായാണ് ടൊവിനോയും കീര്‍ത്തിയും എത്തുന്നത്...നടനും സംവിധായകനുമായ വിഷ്ണു ജി. രാഘവാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.ജാനിസ് ചാക്കോ സൈമണിന്റേതാണ് കഥ. ജൂണ്‍ 17ന് ചിത്രം തിയേറ്ററുകളില്‍ എത്തും.പ്രമുഖ ചലച്ചിത്ര നിര്‍മാണ കമ്പനിയായ രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം റോബി വർഗീസ് രാജ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതം നൽകിയിരിക്കുന്നു. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിർമാതാക്കള്‍....
‘ഈ കേസ് നീ ജയിക്കുന്നതൊന്ന് കാണണം’; ‘വാശി’യോടെ ടൊവിനോയും കീർത്തിയും