ഈ ആക്രമണം നിങ്ങളെ കൂടുതല്‍ പ്രതീക്ഷയുള്ളവനാക്കുന്നു: രാഹുലിനോട് പേരടി
രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേർക്കുള്ള എസ്എഫ്ഐ അതിക്രമത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി.
ഈ ആക്രമണം നിങ്ങളെ കൂടുതല്‍ പ്രതീക്ഷയുള്ളവനാക്കുന്നു: രാഹുലിനോട് പേരടി
രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേർക്കുള്ള എസ്എഫ്ഐ അതിക്രമത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി.‘‘നിങ്ങൾക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതൽ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നു"എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവച്ച ശേഷം ഹരീഷിന്‍റെ കുറിപ്പ്. ...
നേരത്തെ സർക്കാരിനെ വിമർശിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പ് എഴുതിയതിന് പു.ക.സ.യുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് അവസാന നിമിഷം ഒഴിവാക്കിയെന്ന് നടൻ ഹരീഷ് പേരടി പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ സംഘാടകർ ഖേദം പ്രകടിപ്പിച്ചു തലയൂരിയെങ്കിലും പുരോഗമന കലാ സാഹിത്യ സംഘം പോലുള്ള ഒരു സംഘടനയ്ക്കു ചേരുന്ന പരിപാടിയായില്ല ഒരു കലാകാരനെ വിളിച്ചു വരുത്തിയ ശേഷം വിലക്കേർപ്പെടുത്തിയത് എന്ന രീതിയിലുള്ള വിമർശനമാണ് പുകാസയ്ക്കു നേരെ ഉയർന്നത്.