ഇടവേള ബാബു എന്നെ വിളിച്ചു, ഒരു മുന്നറിയിപ്പും തന്നു: ഹരീഷ് പേരടി
സ്ത്രീവിരുദ്ധരായവരെ സംരക്ഷിക്കുന്ന സംഘടനയെ ‘അമ്മ’ എന്ന് വിളിക്കാനാകില്ലെന്ന് നടൻ ഹരീഷ് പേരടി.പീഡനക്കേസിൽ ഉൾപ്പെട്ട വിജയ് ബാബുവിനെ പുറത്താക്കിയതാണെന്ന കുറിപ്പ് ഇറക്കാതെ രാജി കാര്യത്തിൽ പിന്നോട്ടില്ലെന്നും ഹരീഷ് പേരടി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
ഇടവേള ബാബു എന്നെ വിളിച്ചു, ഒരു മുന്നറിയിപ്പും തന്നു: ഹരീഷ് പേരടി
സംരക്ഷിക്കുന്ന സംഘടനയെ ‘അമ്മ’ എന്ന് വിളിക്കാനാകില്ലെന്ന് നടൻ ഹരീഷ് പേരടി.പീഡനക്കേസിൽ ഉൾപ്പെട്ട വിജയ് ബാബുവിനെ പുറത്താക്കിയതാണെന്ന കുറിപ്പ് ഇറക്കാതെ രാജി കാര്യത്തിൽ പിന്നോട്ടില്ലെന്നും ഹരീഷ് പേരടി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.രാജിയിൽ മാറ്റമുണ്ടോയെന്ന് അറിയാൻ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു വിളിച്ചിരുന്നുവെന്നും വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്രക്കുറിപ്പ് പിൻവലിച്ച് അയാളെ A.M.M.A. പുറത്താക്കിയാതാണെന്ന തിരത്തലുകൾക്ക് തയാറുണ്ടോയെന്ന് ഇടവേള ബാബുവിനോട് ചോദിച്ചതായും താൻ ഹരീഷ് പേരടി പറയുന്നു. എന്നാൽ വിജയ് ബാബുവിനെ പുറത്താക്കുന്ന പ്രശ്നമേയില്ലെന്നായിരുന്നു ഇടവേള ബാബുവിന്‍റെ മറുപടിയെന്നും ഹരീഷ് പേരടി പറഞ്ഞു.