'ഒരുത്തീ'യ്ക്ക് ശേഷം വി കെ പ്രകാശ് ; മംമ്ത മോഹൻദാസിന്റെ 'ലൈവ്' വരുന്നു
'ഒരുത്തീ'യ്ക്ക് ശേഷം വി കെ പ്രകാശ് ; മംമ്ത മോഹൻദാസിന്റെ 'ലൈവ്' വരുന്നു \ നവംബർ 18ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
'ഒരുത്തീ'യ്ക്ക് ശേഷം വി കെ പ്രകാശ് ; മംമ്ത മോഹൻദാസിന്റെ 'ലൈവ്' വരുന്നു \
നവംബർ 18ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
മംമ്ത മോഹൻദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ലൈവ്'എന്നാണ് ചിത്രത്തിന്റെ പേര്. മംമ്തയുടെ പിറന്നാളിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ചിത്രം സംവിധാനം ചെയ്യുന്നത് വി കെ പ്രകാശ് ആണ്. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നവ്യ നായർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ഒരുത്തീ'യുടെ വിജയത്തിന് ശേഷം വി കെ പ്രകാശും തിരക്കഥാകൃത്ത് സുരേഷ് ബാബുവും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ലൈവ്. സാമൂഹ്യ പ്രസക്തിയുള്ള ത്രില്ലർ ആയാണ് സിനിമ ഒരുങ്ങുന്നത്.